വിചിത്രം ഈ ലോകം
ഈ ആധുനിക ലോകം എത്ര വിചിത്രമാണ് .
പണ്ട് കാലങ്ങളിൽ ബസ്സിൽ യാത്രചെയ്യുമ്പോൾ പുറത്തേ കാഴ്ചകൾ കാണാനും, അടുത്തിരിക്കുന്ന സുഹൃത്തിനോട് സംസാരിക്കുവാനും , ബസ്സിൽ ഒരു പാട്ടുവെച്ചാൽ അതിൽ ലയിച്ചുകൊണ്ട് യാത്രചെയ്‌വാനും നമ്മൾ വളരെ ഇഷ്ടപ്പെട്ടിരുന്നു.
ഇന്നോ , നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് ശ്രദിക്കാനോ ,അടുത്തുള്ള സുഹൃത്തിനോടോ കുടപിറപ്പിനോടോ സംസാരിക്കാനോ ,ബസ്സിലെ പാട്ട് കേൾക്കാനോ നമുക്ക് കഴിയുന്നില്ല. നമുക്ക് ഇപ്പോൾ അതിനു താല്പര്യം ഇല്ല.
മറിച്ചോ നമ്മുടെ മൊബൈലിലിൽ ഉള്ള അപ്പ്ലിക്കേഷൻസ് ഉപയോഗിക്കുന്നതിലാണ് നാം ആനന്ദം കണ്ടത്താറ്.
ഇൻസ്റ്റാഗ്രാം ,ഫേസ്ബുക് ,whatsആപ്പ് ,യൂട്യൂബ് , എന്ന പലതരം അപ്പ്ലിക്കേഷൻസ് നാം മണിക്കൂറോളം ചിലവഴിക്കുന്നു
ഈ അപ്പ്ലിക്കേഷൻസ് തെറ്റാണു എന്നല്ല . പക്ഷേ ,ചുറ്റുമുള്ള ഉള്ളവ കാണാതെ അവ ആസ്വദിക്കാതെ അതിൽ ആനന്ദം കണ്ടത്താതെ പോകുമ്പോൾ നമുക്ക് ഈ ലോകത്തിൽ കിട്ടിയ ഒരുപാട് അനുഗ്രഹങ്ങൾ നാം അറിയാതെയും കാണാതെയും പോകുന്നു.
യഥാർത്ഥത്തിൽ അടുത്തുള്ളവരെ തമ്മിൽ അകറ്റുകയും അകലെ ഉള്ളവരെ തമ്മിൽ അടുപ്പിക്കുകയും അല്ലെ ഈ ഉപകരണം പലപ്പോഴും ചെയുന്നത് ?
ചിന്തിക്കുക , ജീവിതം സന്തോഷത്തോടെ ഒരുപാട് നല്ല ഓർമ്മകൾ നിറച്ചു ജീവിക്കുക .
ആയുർരേഖയുടെ നീളം അത് ആർക്കും പറയാൻ കഴിയുന്ന ഒന്നല്ല .
Comments